ഈ ചെടിയുടെ പേര് പറഞ്ഞുതരാമോ... ഒരു ദിവസം രാവിലെ പല്ലും തേച്ചോണ്ട് മുറ്റത്തിറങ്ങി നടന്നപ്പോഴാണ് ഇവനെ കണ്ടത്. തലേദിവസത്തെ മഴയിൽ കുളിച്ച് നല്ല സുന്ദര കുട്ടപ്പനായി നിന്ന ഇവനെ ഞാൻ എന്റെ മൊബീൽ ക്യാമറ കൊണ്ട് ഇങ്ങട് ഒപ്പിയെടുത്തു. :-)
ഇതിന്റെ പേര് കണ്ട് പിടിക്കാം എന്ന് വിചാരിച്ച് ഈ ചെടിയുടെ ഒരു ഫോട്ടം പിടിക്കാൻ നോക്കിയിട്ട് അവനെ പിന്നെ കണ്ടതും ഇല്ല. ഇനി ഇതുപോലെ അടുത്ത കായ പിടിക്കുമ്പോൾ മാത്രമേ ഇവനെ ശ്രദ്ധയിൽ പെടത്തൊള്ളൂ.